വാഹനാപകടം: യുവാവ് മരിച്ചു
അമ്പലവയല്‍: അമ്പലവയല്‍ നെല്ലാറച്ചാല്‍ റോഡില്‍ ഒഴലക്കൊല്ലിയില്‍ നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂര്‍ റാണിപ്പെട്ട് മേഘനാഥന്റെ മകന്‍ ദിനകരന്‍ (40) ആണ് മരണപ്പെട്ടത്.
മഞ്ഞപ്പറയില്‍ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് സൂചന. നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള തോട്ടത്തിലേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ െ്രെഡവറെ നാട്ടുകാരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ക്യാബിന്‍ പൊളിച്ച്
പുറത്തെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
