മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
പിലാക്കാവ്:മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ മാനന്തവാടി പിലാക്കാവ് അടിവാരത്തായിരുന്നു സംഭവം. തലയ്ക്കടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരക മുറിവേറ്റ ഇയ്യാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ എം.സി പവനനും സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്തല്‍ പണിക്കാരനായ രജീഷ് സുഹൃത്തായി ബിജുവിന്റെ വീട്ടില്‍ പോകുകയും അവിടെ വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ബിജു രജീഷിനെ വെട്ടുകയുമായിരുന്നെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. സംഭവ ശേഷം ബിജുതന്നെയാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
