OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും

  • Kalpetta
04 Jan 2026

കല്‍പ്പറ്റ: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജനുവരി ആറിന് വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിരവിമുക്ത ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കും. വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍ എന്ന സന്ദേശവുമായി കുട്ടികളിലെ വിരബാധ ഇല്ലാതാക്കി ശരിയായ പോഷണത്തിലേക്കും ആരോഗ്യത്തിലേക്കും നയിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ 2,25,000 കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജനുവരി ആറിന് ഉച്ചഭക്ഷണ ശേഷം ജില്ലയിലെ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയിലെ കുട്ടികളെ വിരവിമുക്ത ഗുളിക കഴിപ്പിക്കും. വിട്ടുപോയ കുട്ടികള്‍ക്ക് ജനുവരി 12 ന് ഗുളിക നല്‍കും. വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇതര വകുപ്പുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം ആറിന് ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ യു.പി സ്‌കൂളില്‍ നടക്കും. വിരബാധ കുട്ടികളില്‍ പോഷണക്കുറവിനും വിളര്‍ച്ചക്കും ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള ക്ഷീണം, ഉത്സാഹക്കുറവ്, പഠനക്കുറവ്, വളര്‍ച്ചാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. വിരബാധ തടയാന്‍ താഴെ പറയുന്ന ആരോഗ്യ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക

 ഭക്ഷണത്തിനു മുമ്പും ശൗചാലയത്തില്‍ പോയതിനു ശേഷവും കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുക്കുക
 ?കുടിക്കാന്‍ ശുദ്ധജലം മാത്രം
 ?കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം കുടിക്കുക
 ?പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം കഴിക്കുക
 ?മതിയായ പാദരക്ഷകള്‍ ഉപയോഗിക്കുക
 ?നഖങ്ങള്‍ വെട്ടിയും കൈ ശുദ്ധമായും സൂക്ഷിക്കുക
 ?ശൗചാലയങ്ങള്‍ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കുക
 ?കുട്ടികള്‍ക്ക് 6 മാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളിക  ആല്‍ബന്‍ഡസോള്‍ നല്‍കുക. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് സൗജന്യമായി ലഭിക്കുന്നു
 കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ശരിയായ ആരോഗ്യ ശീലങ്ങള്‍ പഠിപ്പിക്കുക

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; പുല്‍പ്പള്ളി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show