OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചുരത്തില്‍ പാര്‍ക്ക് ചെയ്യുന്നവരെ കുടുക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പും

  • Kalpetta
12 Dec 2017

 

കല്‍പ്പറ്റ:താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് ഉത്തരവിറങ്ങിയിട്ടും അനധികൃത പാര്‍ക്കിംഗ് തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത് .അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രം സഹിതം വാട്‌സ് ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനം കോഴിക്കോട് ജില്ലാ ഭരണ കൂടം ഏര്‍പ്പെടുത്തി. 8547616018, 9446538900 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴിയോ dmcellkozhikode@gmail.comഎന്ന മെയില്‍ വഴിയോ പരാതിപ്പെടാം .പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വാഹന ഉടമയുടെ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കും.രാവിലെ എട്ട് മുതല്‍ പത്തര വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുമാണ് പാര്‍ക്കിംഗും കച്ചവടവും നിരോധിച്ചിരിക്കുന്നത്.പാര്‍ക്കിംഗും വലിയ വാഹനങ്ങള്‍ക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണ കൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show