സിപിഐ യെ തോല്‍പ്പിച്ച് സിപിഎം !
വയനാട് തിരുനെല്ലി പഞ്ചായത്ത് ചേലൂര്‍ വാര്‍ഡില്‍ സിപിഐയെ തോല്‍പ്പിച്ച് സിപിഎം. എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിക്ക് എതിരെ സിപിഎം പിന്തുണയോടെ മത്സരിച്ച എല്‍ഡിഎഫ് വിമത പുഷ്പയാണ് വിജയിച്ചത്. 399 വോട്ട് കരസ്ഥമാക്കിയാണ് പുഷ്പ വിജയിച്ചത്. 329 വോട്ട് നേടിയ യൂഡിഎഫ് സ്ഥാനാര്‍ത്ഥി വാസന്തി രണ്ടാം സ്ഥാനത്തും, 72 വോട്ട് നേടിയ
ഔദ്യോഗിക എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയ സി പി ഐ ലെ ഷീജ മൂന്നാം സ്ഥാനത്തുമെത്തി. ബി ജെ പി സ്ഥാനാര്‍ത്ഥി രഞ്ജിനിക്ക് 19 വോട്ടുകളാണ് ലഭിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
