OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ യുഎഇ നാഷണല്‍ ഡേ വിപുലമായി ആഘോഷിച്ചു.

  • International
02 Dec 2025

ഷാര്‍ജ: യുഎഇ യുടെ 54 മത് വാര്‍ഷിക ദിനാഘോഷത്തില്‍ പ്രവാസി വയനാട് യുഎഇ ഷാര്‍ജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസുചകമായി വര്‍ണ്ണശബളമായ നാഷണല്‍ ഡേ റാലി സംഘടിപ്പിച്ചു. 54 മത് വാര്‍ഷികത്തിന്റെ പ്രതീകമായി വിവിധ തരം ഭക്ഷണങ്ങള്‍ ഒരുക്കി നാഷണല്‍ ഡേ ആഘോഷം വ്യത്യസ്തമാക്കി. യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ നിധീഷ് പി.എം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ യു സി അബ്ദുല്ല, ബിനോയ് എം. നായര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. യുഎഇ എന്ന രാജ്യം നമ്മുക്ക് ഈറ്റില്ലവും പോറ്റിലവും ആണ് എന്നും, അന്നം നല്‍കുന്ന നാടിന്റെ വികസന സംഭാവനകള്‍, പ്രവാസികളുടെ ജീവിത അനുഭവങ്ങളും, യുഎഇ ഭരണാധികാരിമാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, വിജയ ഗാഥകള്‍, ഈ കാലഘട്ടത്തില്‍ നമ്മുടെ ഒത്തു ചേരലുകള്‍, ചേര്‍ത്തുപിടിക്കല്‍ ഇന്ന് വളരെ അധികം പ്രാധാന്യം നല്‍കുന്നതാണ് എന്നും ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ഇന്നത്തെ  ഇതുപോലെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും, അനുഭവങ്ങളിലൂടെയും ആണ് നാളെയുടെ നേതാക്കളെ സൃഷ്ടിക്കപ്പെടുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യാതിഥി സംസാരിച്ചു. സംഘടനാ നടത്തിയ വിവിധ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. നാഷണല്‍ ഡേയോടനുബന്ധിച്ച് യുഎഇ തനിമ നിറഞ്ഞ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചെയര്‍മാന്‍ ജോമോന്‍ ളാപ്പിള്ളില്‍  വര്‍ക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അര്‍ച്ചന നിധീഷ്  സ്വാഗതം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ നിധീഷ് പിഎം പരിപാടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായ സഹദ് വരദൂര്‍, ജീസ് തോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശിവന്‍ തലപ്പുഴ, ജോസ് ജോര്‍ജ്, സോണിയ ഷിബു, സരിത ബിനോയ്, 
എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. അനില്‍ മനന്തരി, ക്ലിന്റ് കെ സണ്ണി, നസീര്‍ വാകേരി,  ജലാല്‍ റഹിം, രജന ക്ലിന്റ്, നിമിഷ മനോജിത്ത്,വൈഗ നിധീഷ്, റഫീഖ്, സുജീഷ് സുധാകരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷാര്‍ജ ചാപ്ടര്‍ ട്രഷറര്‍  ശ്രീ മനോജിത്ത് കെ നന്ദി പറഞ്ഞു.

മുന്‍പു നടന്നിട്ടുള്ള പരിപാടിയിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കി. യുഎഇ എന്ന രാജ്യത്തോടുള്ള സ്‌നേഹവും ഐക്യവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന  ചടങ്ങായിരുന്നു പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിച്ചത്. വ്യത്യസ്തതകൊണ്ടും, പ്രഗല്‍ഭരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് അതിഗംഭീരമാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   03-Feb-2026

wp1zpu


   03-Feb-2026

e8gist


LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show