റോഡിലെ പാറക്കല്ല് മൂലം അപകടങ്ങള്‍ പതിവാകുന്നു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പാടിച്ചിറ റൂട്ടില്‍ വേങ്ങശേരിക്കവലയ്ക്ക് സമീപം റോഡിലെ പാറക്കല്ല് നീക്കം ചെയ്യാത്തത് മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രി വാഹനം സൈഡ് കൊടുക്കുന്നതിനിടെ കാര്‍ പാറകല്ലില്‍ തട്ടി കാര്‍ ഭാഗികമായി തകര്‍ന്നു.കഴിഞ്ഞ മാസം റോഡിന്റെ ടാറിംഗ് പ്രവൃത്തി നടക്കുമ്പോള്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കല്ല് നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ പിഡബ്ലുഡി അധികൃതരെ അറിയിച്ചിട്ടും പാറക്കല്ല് നീക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രണ്ട് മാസത്തിനിടെ പത്തോളം അപകടങ്ങളാണുണ്ടായതെന്നും അടിയന്തരമായി പാറക്കല്ല് നീക്കാന്‍ ആവശ്യമായ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
