വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കൊളഗപ്പാറ: സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ് മേഴ്‌സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ് (24) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം. ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ബേലൂരില്‍ ഫാം ഡി ( ഡോക്ടര്‍ ഓഫ് ഫാര്‍മസി) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ ഇന്നലെയായിരുന്നു. സഹോദരന്‍ ഡിയോണ്‍.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
