അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയില്‍ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയില്‍ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോള്‍ വയോധിക അവശനിലയിലായിരുന്നു. ഉടന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനാലും പ്രതികരണമില്ലാത്തതിനാലും അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മേപ്പാടി പോലീസ് സംഘം സ്ഥലത്തെത്തി വാതിലില്‍ മുട്ടി വിളിക്കുകയും മറ്റും ചെയ്തിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്നാണ് പോലീസ് വാതില്‍ പൊളിച്ച് അകത്തു കയറിയത്. അവശനിലയിലായിരുന്ന ഇവരെ ആദ്യം മേപ്പാടി ആശുപത്രിയിലും പിന്നീട് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. മേപ്പാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.വി ബിഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രേഷ്മ, സഞ്ജു, െ്രെഡവര്‍ എസ്.സി.പി.ഓ പ്രശാന്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
