പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
ബത്തേരി: പൊന്‍കുഴി: വയനാട് എക്‌സൈസ് ഇന്റലിജന്‍സും, സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 82.104 ഗ്രാം
എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, മാട്ടൂല്‍ സെന്‍ട്രല്‍ കപ്പാലം സ്വദേശി ബൈത്തുല്‍ ഫാത്തിമ വീട്ടില്‍ മുഹ്‌സിന്‍ മുസ്തഫ (25) എന്നയാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ യുടെ നേതൃത്വത്തില്‍ നടന്ന പരിശോധന സംഘത്തില്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി.കെ, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ് സി.വി, സോമന്‍ എം, പ്രിവന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി,
അനീഷ് എ.എസ്, വിനോദ്.പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ
അമല്‍ തോമസ് എം.റ്റി, രതീഷ്.എന്‍.വി, ശിവന്‍ ഇ.ബി,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വീരാന്‍ കോയ കെ.പി എന്നിവരും ഉണ്ടായിരുന്നു.
ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത മയക്കു മരുന്നിനു 10 ലക്ഷത്തോളം രൂപ വില വരും.
യുവാക്കളെയും, വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇതുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മീനങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടിയോളം രൂപ കുഴല്‍പണവുമായി കോഴിക്കോട്
സ്വദേശിയെ പിടികൂടിയിരുന്നു. തുടര്‍ന്നും അതിര്‍ത്തി പ്രദേശങ്ങളിലും,ചെക്ക് പോസ്റ്റുകളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് സ്ഥലത്തെത്തിയ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
