സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം വയനാട് ജില്ലയ്ക്ക്
തിരുവനന്തപുരം: ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളില്‍ മലയാളഭാഷ ഉപയോഗം സാര്‍വത്രികമാക്കിയതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷ പുരസ്‌കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പുരസ്‌കാരം കൈമാറി. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രികയുമാണ് പുരസ്‌കാരം.സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജില്ലാ വിഭാഗത്തിലാണ് വയനാട് അവാര്‍ഡിന് അര്‍ഹമായത്.
എല്ലാ ഓഫീസുകളിലെയും ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യല്‍, വെബ് സൈറ്റുകള്‍ ദ്വിഭാഷയില്‍ പരിപാലിക്കല്‍, ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര് എന്നിവ മാതൃഭാഷയില്‍ പ്രദര്‍ശിപ്പിച്ചത്, ഓഫീസ് തസ്തിക മുദ്രകള്‍ ദ്വിഭാഷയില്‍ തയ്യാറാക്കിയത്, ഭരണഭാഷ പരിശീലനം, മലയാളം ടൈപ്പിങ് പരിശീലനം, 2022ലെ ലിപി പരിഷ്‌കരണം, ഭാഷാമാറ്റ പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് ജില്ലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
