ബ്രഹ്മഗിരിയില്‍ നടന്നത് ഇന്റര്‍നാഷണല്‍ തട്ടിപ്പ്: പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി നടന്നത് ഇന്റര്‍നാഷണല്‍ തട്ടിപ്പാണെന്നും എല്ലാതരത്തിലും സാധാരണക്കാരെ വഞ്ചിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാ രിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ബജറ്റിലും ബ്രഹ്മഗിരിക്കായി തുക നീക്കിവെച്ചിട്ടുണ്ട്. സിപിഎം നേതാക്കളുടെ ഫണ്ട് പോയതിനെക്കുറിച്ച് സംസാരിക്കുന്നതുപോലെയല്ല. പൊതുജനങ്ങളുടെ പണ മാണ് നഷ്ടമായത്. സാമ്പത്തിക ക്രമക്കേടാണ്. എല്ലാം പുറത്തുവരണം.
ബിജെപി വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമരവുമായി മുന്നോട്ടുപോകും. ജനങ്ങളെ ബോധവത്ക രിക്കുന്നതരത്തില്‍ സായ ഹ്ന ധര്‍ണയുള്‍പ്പെടെയുള്ള സമരം ആദ്യഘട്ടത്തില്‍ നടത്തും. പോലീസ് എഫ്‌ഐ ആര്‍ ഇടുന്ന മുറയ്ക്ക് ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തും. പുല്‍പ്പള്ളി സഹകര ണബാങ്ക് വായ്പാത്തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍