വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോല്‍പ്പെട്ടി റൂട്ടില്‍ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തന്‍പുര സ്വദേശിയും നിലവില്‍ തോണിച്ചാലില്‍ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30ഓടെയാണ് അപകടം നടന്നത്.
അപകടത്തില്‍ സഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടി (67), മക്കളായ സത്താര്‍ (30), തസ്ലീന (17), റിഫ (11) എന്നിവര്‍ക്ക് പരിക്കേറ്റു. സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കര്‍ണാടക ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരേ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍