OPEN NEWSER

Friday 23. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടികള്‍ക്ക് അഭയകേന്ദ്രമായി  ഹെല്‍പ്പ് ലൈന്‍ നമ്പര്‍ “1517”

  • Kalpetta
29 Nov 2017

കുട്ടികളുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ 1517 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ജില്ലാ ശിശുക്ഷേമ സമിതി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നതും വിവിധതരം പീഡനങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികള്‍ക്ക് അത്താണിയാവുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയാണ്് തണല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്്. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കാം. ഇത്തരം വിളികള്‍ സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്   പ്രത്യേകം മൊബൈല്‍ ഫോണ്‍ സജ്ജമാക്കിയിട്ടണ്ട്. മൂന്ന് സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചത്. ഒരു ഫോണിലേക്ക് വരുന്ന കോള്‍ സ്വീകരിക്കാതിരിക്കുകയാണെങ്കില്‍ അടുത്ത ആളിലേക്ക് കോള്‍ ഡൈവര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫോണുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലഭ്യമാകുന്ന പരാതി അന്വേഷിക്കാനായി സമിതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രസ്തുത സ്ഥലത്ത് എത്തിച്ചേരുകയും വിഷയത്തില്‍ ഇടപ്പെടുകയും ചെയ്യും. പ്രശ്‌ന പരിഹാരത്തിന് പോലീസ്, ആരോഗ്യം,സാമൂഹ്യ നീതി, വിദ്യാഭ്യാസം,നീതിന്യായം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടും. പദ്ധതിയില്‍  കുട്ടികളുമായി ബന്ധപ്പെട്ടതും രക്ഷിതാക്കളെ ബാധിക്കുന്നതുമായ വിഷയങ്ങളാണ് കൈകാര്യംചെയ്യുന്നത്.

 

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ സ്‌കൂളിലും സ്റ്റിക്കറുകള്‍,ബോര്‍ഡുകള്‍ തുടങ്ങിയവ വിതരണം ചെയ്യും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതു സംബന്ധിച്ച് ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തും. പദ്ധതി ഏകോപിപ്പിക്കാനായി ഒരു സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. മീനങ്ങാടിയിലെ ശിശു ക്ഷേമ സമിതിയുടെ ഓഫീസിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.  

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show