നീലഗിരി കോളേജിന് ചരിത്ര നേട്ടം

നീലഗിരി: എന്‍.ഐ.ആര്‍.എഫ് 2025 റാങ്കിംഗില്‍ നീലഗിരി കോളേജ് 200-300 റാങ്ക് ബാന്‍ഡില്‍ ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കോളേജ് എന്ന ഖ്യാതിയും ഇതോടെ നീലഗിരി കോളേജ് സ്വന്തമാക്കി. അദ്ധ്യാപന മികവ്, ഗവേഷണം, പഠന പുരോഗതി, പ്ലേസ്‌മെന്റ് , പഠനേതര പ്രവര്‍ത്തഞങ്ങള്‍, ഗുണഭോക്താക്കളുടെ വിലയിരുത്തല്‍ തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ്
എന്‍.ഐ.ആര്‍.എഫ് റാങ്കിംഗ് പ്രഖ്യാപിക്കുന്നത്.നേരത്തെ എന്‍.എ.എ.സി ന്റെ ആദ്യ പരിശോധനയില്‍ തന്നെ A++ (സിജിപിഎ 3.59) എന്ന അംഗീകാരത്തോടെ രാജ്യത്തെ ഒരു സെല്‍ഫ് ഫിനാന്‍സിങ് കോളേജ് നേടുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരവും അതോടൊപ്പം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടോണോമസ് കോളേജ് എന്ന നേട്ടവും നീലഗിരി കോളേജ് നേടിയിട്ടുണ്ട്.11 UG, 4 PG, PhD പ്രോഗ്രാമുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1700 ഓളം വിദ്യാര്‍ത്ഥികള്‍ നിലവില്‍ ക്യാമ്പസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
5m4d7n
nv4jd6
bd4ktu
p4fyzj
1jzng8