OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അടുത്ത വര്‍ഷം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കും  :മന്ത്രി സി.രവീന്ദ്രനാഥ്  

  • Kalpetta
27 Nov 2017

കല്‍പ്പറ്റ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊഴിഞ്ഞുപോക്കില്ലാത്ത, പാര്‍ശ്വവല്‍കരണമില്ലാത്ത പൊതുവിദ്യാലയങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും പരിഹാരമാര്‍ഗ്ഗങ്ങളും സംബന്ധിച്ചുള്ള പഠനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പൊതു വിദ്യാലയങ്ങള്‍ എന്ന ആശയം കേരളം മുറുകെ പിടിക്കുന്നത് കൊഴിഞ്ഞുപോക്ക് പൊതുവെ കുറക്കും.  വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പുതിയ വിദ്യാഭ്യാസം കൊഴിഞ്ഞുപോക്കില്‍ ഗണ്യമായ കുറവു വരുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ വര്‍ഷം 145208 കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു.  അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠനാനുഭവം ഉയര്‍ത്തുന്നതിന് പൊതു വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരും ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

  വിവരശേഖരണത്തോടൊപ്പം വിശകലനവും പരിഹാരമാര്‍ഗ്ഗവുമാണ് സര്‍ക്കാര്‍ തേടുന്നത്.  സര്‍വ്വെയുടെ ആദ്യഘട്ട വീട് സന്ദര്‍ശനം ഡിസംബറില്‍ പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സ്റ്റാറ്റിസ്റ്റിക്‌സ് ജോയിന്റ് ഡയറക്ടര്‍ കെ വിമലന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.നാസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്‍, എസ്.എസ്.എ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എച്ച്. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കുമായും ഉള്ള പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും മന്ത്രി കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show