ബാങ്ക് വായ്പയായി ഒന്നാം പാദത്തില്‍ വിതരണം ചെയ്തത് 2074 കോടി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ബാങ്ക് വായ്പ വിതരണത്തില്‍ വര്‍ദ്ധനവ്. 2025-26 സാമ്പത്തിക വര്‍ഷ ഒന്നാം പാദത്തില്‍ വായ്പയായി വിതരണം ചെയ്ത് 2074 കോടി രൂപ. മുന്‍ഗണനാ വിഭാഗത്തില്‍ 2051 കോടിയും മറ്റു വിഭാഗങ്ങളില്‍ 653 കോടി രൂപയുമാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1488 കോടി രൂപയും ലഘുസൂക്ഷ്മഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍ഫാമിങ് വിഭാഗത്തില്‍ 488 കോടി രൂപയും മറ്റു മുന്‍ഗണനാ വിഭാഗത്തില്‍ 75 കോടി രൂപയുമാണ് വായ്പയായി വിതരണം ചെയ്തത്. ബാങ്കുകളുടെ മൊത്തം വായ്പ ഇനത്തില്‍ 10724 കോടി രൂപയില്‍ നിന്നും 12158 കോടി രൂപയായി വര്‍ദ്ധനവുണ്ടായി. വായ്പാ വിതരണത്തില്‍ 15 ശതമാനം നിക്ഷേപത്തില്‍ 13 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റില്‍ നടന്ന് ജില്ലാതല ബാങ്കിംഗ് അവലോകന യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി കളക്ടര്‍ മിനി കെ തോമസ്, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനുഷ്മാന്‍, ആര്‍.ബി.ഐ ലീഡ് ജില്ലാ ഓഫീസര്‍ വി.എസ് അഖില്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ടി.എം മുരളീധരന്‍, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ ആര്‍. ആനന്ദ്, കനറാ ബാങ്ക് ലീഡ് ബാങ്ക് ഓഫീസര്‍ പി.എം രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍