ക്ലാസ് റൂം ആസ് എ ലാബ് പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും

മാനന്തവാടി: പ്രാഥമിക ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷണ, നിരീക്ഷണ സാധ്യതകള്‍ മനസ്സിലാക്കാന്‍ ക്ലാസ് റൂം ആസ് എ ലാബ് പദ്ധതി നടപ്പാക്കുന്നു. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലെകുട്ടികളിലെപരീക്ഷണശേഷി വികസിപ്പിക്കാന്‍രസകരവും ലളിതവുമായി ക്ലാസ് മുറികള്‍ പഠന ലാബുകളാക്കി മാറ്റുകയാണ് ക്ലാസ് റൂം ആസ് എ ലാബ് പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നൂതന പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെട്ട ഗവ.എല്‍.പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിത വിഷയങ്ങളില്‍ ക്രിയാത്മക പഠനങ്ങള്‍ സാധ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത് മീനങ്ങാടി, മാണ്ടാട്,കൈതക്കല്‍,അമ്പലവയല്‍,പള്ളിക്കല്‍, കെല്ലൂര്‍,എടയൂര്‍ക്കുന്ന്, മേപ്പാടി ജി.എല്‍.പി സ്‌കൂളുകളിലാണ്.
ക്ലാസ് മുറികളിലെ പഠന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ഏര്‍പ്പെടുന്നതിനും പഠന താത്പര്യം വര്‍ദ്ധിപ്പിച്ച് അറിവ് കൈമാറ്റം ചെയ്യുന്ന ഇടം മാത്രമായി ക്ലാസ് മുറികളെ മാറ്റാതെ കുട്ടികളും അധ്യാപകരും ഒരുമിച്ച് അറിവ് പങ്കിടുന്ന ഇടമായി ആധുനിക ക്ലാസ് മുറികളെ മാറ്റിയെടുക്കാന്‍ പഠന ലാബുകള്‍ സഹായകരമാകും. കുട്ടികളുടെയും അധ്യാപകരുടെയും കണ്ടെത്തലുകള്‍ പാഠ ഭാഗവുമായി ബന്ധിപ്പിച്ച് ക്ലാസ് മുറിയില്‍ അവതരിപ്പിക്കാന്‍ അവസരം കൈവരുമ്പോള്‍ ക്ലാസ് മുറികള്‍ വൈജ്ഞാനിക നിര്‍മ്മിതിയുടെ കേന്ദ്രങ്ങളായിമാറ്റപ്പെടും. പഠനപ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരവും അനുഭവവും ആകുന്നതോടെക്ലാസ് റൂം ആസ് എ ലാബ് ഗവേഷണാത്മകമായ ഇടപെടലാണ്.
ക്ലാസ് റൂം ആസ് എ ലാബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശ്ശിലേരി എടയൂര്‍ക്കുന്ന് ജി.എല്‍.പി സ്‌കൂളില്‍ നാളെ (ഓഗസ്റ്റ് 26) വൈകിട്ട് മൂന്നിന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, രാഷ്ട്രിയ സാംസ്‌കാരിക നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍