ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന യോഗം നടത്തി

ദേവാല: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കേരളാ എക്‌സൈസും തമിഴ്‌നാട് പോലീസും ദേവാലയില്‍ വെച്ച് സംയുക്ത യോഗം ചേര്‍ന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത റെയിഡുകള്‍ നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവാല ഡിവൈഎസ്പി എം.ഒ. ജയബാലന്‍ , ചേരമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ എം.ദുരൈപാണ്ടി, സ്‌പെഷല്‍ ബ്രാഞ്ച് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്.തിരുഗേശ്വരന്‍, സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍.ടി , എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗഖ സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍