കഞ്ചാവുമായി യുവാവ് പിടിയില്‍ ;ഒരാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു

പെരിക്കല്ലൂര്‍: കേരള മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റും, ബത്തേരി എക്‌സൈസ് റേഞ്ച് സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗത്ത് വെച്ച്
റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാവലിയില്‍ നിന്നും കടത്തിക്കൊണ്ട് വന്ന 695 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മേപ്പാടി മുക്കില്‍ പീടിക നെഞ്ചിന്‍ പുരം വീട്ടില്‍ നിധീഷ് എന്‍. എന്‍ (24), വെള്ളാര്‍മല മൂലവളപ്പില്‍ വീട്ടില്‍ അനൂപ് (കാട്ടി) എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ നിധിഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും, അനൂപ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതായി എക്‌സൈസ് വ്യക്തമാക്കി. നിധിഷ് മുമ്പും കഞ്ചാവ് കേസില്‍ വാറണ്ട് പ്രതിയായിരുന്നു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) ദിനേശന്‍ ഇ.സി, പ്രിവന്റിവ് ഓഫീസര്‍ ജോണി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍.എ, അജയ് കെ.എ ചന്ദ്രന്‍, പി .കെ മനു കൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍