സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ ്& ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നാളെ

കണിയാമ്പറ്റ: സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി ആരംഭിക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ഓഗസ്റ്റ് 25) രാവിലെ 10.30ന് കണിയാമ്പറ്റ മില്ല്മുക്കിലെ ജില്ലാപഞ്ചായത്ത് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു നിര്‍വഹിക്കും. ടിസിദ്ദിഖ് എംഎല്‍എ അധ്യക്ഷനാകും. പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗീകാരം നേടിയിരിക്കുന്ന ഈ സ്മാര്‍ട്ട് കോഴ്സ്, സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ഉയര്‍ന്ന ജോലി സാധ്യതകള്‍ ഒരുക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി തുക ഉപയോഗിച്ച് പഠിതാക്കള്‍ക്ക് പഠന സഹായം നല്‍കാനാകും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍