സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.

പെരിക്കല്ലൂര്‍: കേരള മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റും, ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ്‌ന്റെ നേതൃത്വത്തില്‍ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധയില്‍ ബാവലിയില്‍ നിന്നും കെഎല്‍ 72 7551 ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 340 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ പനമരം ആര്യന്നൂര്‍ കണ്ടം കളത്തില്‍ വീട്ടില്‍ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു.പനമരത്തും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഹരിദാസന്‍ എം.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ഇ.ആര്‍, ധന്വന്ത് കെ.ആര്‍, അജ്മല്‍ കെ, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍