OPEN NEWSER

Wednesday 27. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

  • Kalpetta
26 Aug 2025

വെങ്ങപ്പള്ളി: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍  സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, വളര്‍ത്തുമൃഗ ഇന്‍ഷുറന്‍സ്, വീട് പെര്‍മിറ്റ്, വൈദ്യുതീകരണം, ക്ഷേമ പെന്‍ഷന്‍, വീട്ടു നമ്പര്‍ ലഭ്യമാക്കല്‍ തുടങ്ങി 12 ഓളം വിഷയങ്ങളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. 

പദ്ധതിയുടെ ആദ്യഘട്ട പര്യടനത്തില്‍  പെന്‍ഷന്‍, ക്വാറി, റോഡ് നവീകരണം, വൈദ്യൂതീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കെട്ടിട നമ്പര്‍, അനധികൃത വാഹന പാര്‍ക്കിങ്, കുടിവെള്ളം, വന്യമൃഗശല്യം, ഇന്‍ഷൂറന്‍സ്, വൈദ്യൂതി പോസ്റ്റ് മാറ്റി പുനസ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 77 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈനായി 56 പരാതികളും നേരിട്ട് 21 പരാതികളുമാണ് ലഭിച്ചത്. മറ്റു പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആസ്പിരേഷണല്‍ ജില്ലാ സൂചകകങ്ങളായ ആരോഗ്യ പരിശോധനയില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രേമേഹം  ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഉറപ്പാക്കി. അദാലത്തിന് എത്തിയ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കി. റവന്യൂ, ഭക്ഷ്യ വകുപ്പ്, മൃഗസംരക്ഷണം, ആരോഗ്യം, പട്ടികവര്‍ഗ്ഗ വികസനം, തദ്ദേശ സ്വയഭരണം, അക്ഷയ തുടങ്ങി വിവിദ വകുപ്പുകളുടെ സേവനങ്ങള്‍ അദാലത്തില്‍ ലഭ്യമാക്കി. ജില്ലയിലെ എല്ലാം ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ എ.ഡി.എം കെ. ദേവകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ഡെപ്യൂട്ടി കളക്ടര്‍ ഇ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി. എം നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ തോമസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപ രാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. അനിത, ശ്രീജ ജയപ്രകാശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബാങ്ക് വായ്പയായി ഒന്നാം പാദത്തില്‍ വിതരണം ചെയ്തത് 2074 കോടി
  • സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു
  • ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
  • പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കി; രണ്ടുപേര്‍പിടിയില്‍
  • പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കി; രണ്ടുപേര്‍പിടിയില്‍
  • ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
  • ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് നാളെ വെങ്ങപ്പള്ളിയില്‍
  • ക്ലാസ് റൂം ആസ് എ ലാബ് പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും
  • സപ്ലൈകോ ഓണം ഫെയര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show