സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: സാധാരണക്കാര്‍ക്ക് ഓണം വിപുലമായി ആഘോഷിക്കാന്‍ മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റയില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയര്‍ ഒരുക്കുന്നുണ്ട്. അവശ്യ വസ്തുക്കള്‍ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വിലക്കുറവും ഓഫറുകളും നല്‍കുന്നുണ്ട്. പ്രത്യേക സമ്മാന പദ്ധതികളും ഓണം ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി ആദ്യവില്‍പന എം.എല്‍.എടി.സിദ്ദിഖ് നിര്‍വഹിച്ചു.
ഓണം ഫെയര്‍ സേവനം ഗ്രാമീണ മേഖലകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫഌഗ് ഓഫ് ചെയ്തു. എം.എല്‍.എ ടി. സിദ്ദിഖ് അധ്യക്ഷനായ പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്ക്, നഗരസഭാ കൗണ്‍സിലര്‍ ഷെരീഫ ടീച്ചര്‍, സപ്ലൈകോ മേഖല മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍