എഐവൈഎഫ് യുവ സംഗമം നടത്തി.
          
            
                പനമരം: ഭരണഘടന സംരക്ഷിക്കുക മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് ഐ ഐ വൈ എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് എതിരെ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇന്ത്യന്‍ ജനത പവിത്രമായി കാണുന്ന ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്ത് ഏകാധിപത്യ ഭരണം നടത്തുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും എഐവൈഎഫ് ആരോപിച്ചു.
രാജ്യത്തൊട്ടാകെ മതന്യൂനപക്ഷങ്ങള്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങളെ പാടെ അട്ടിമറിക്കുകയാണ്. ഇന്ത്യ ഒരു മതരാഷ്ട്രമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് രാജ്യത്തൊട്ടാകെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്തെ പൊരുതുന്ന ഇടതുപക്ഷ യുവജന പ്രസ്ഥാനം എന്ന നിലയില്‍ എഐവൈഎഫ് പോരാട്ടത്തിന്റെ പാതയിലാണ്.
      പനമരത്ത് നടന്ന യുവ സംഗമം എഐവൈഎഫ് മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പ്രശാന്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സി സുമേഷ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, ശ്രീകല ശ്യാം, വിന്‍സന്റ് പുത്തട്ട്, നിസാര്‍ പനമരം, സ്വരാജ് വി പി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
