ജനമൈത്രി പോലീസ് ക്വിസ് മത്സരം നടത്തി.
          
            
                തൃശ്ശിലേരി: തിരുനെല്ലി ജനമൈത്രി പോലീസ് തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഓ വിനോദ് കുമാര്‍.കെ.പി ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റര്‍മാരായ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍.കെ, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ഹെഡ് മാസ്റ്റര്‍ ബിപിന്‍, അധ്യാപകരായ ഹരിത, ഗീതു, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
