'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' സ്വാതന്ത്ര്യ ദിന സദസ് നടത്തി
          
            
                പനമരം: വെല്‍ഫെയര്‍ പാര്‍ട്ടി പനമരം പഞ്ചായത്ത് കമ്മിറ്റി  സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി രാജ്യത്ത് വെല്ലുവിളികള്‍ നേരിട്ട്  കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിഗതികള്‍ സദസ്സ് ചര്‍ച്ചചെയ്തു. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്ത സദസിന്റെ ചര്‍ച്ചാ പ്രമേയം 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്നതായിരുന്നു .  പനമരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചു നടത്തിയ  സദസ്സ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ്  കമ്മിറ്റി മെമ്പര്‍ വി.മുഹമ്മദ് ഷെരീഫ്  ഉദ്ഘാടനം ചെയ്തു.  
കേരളാ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.സി സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബെന്നി അരിഞ്ചേര്‍മല, വാര്‍ഡു മെമ്പറും യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്‍വിനറുമായ വാസു അമ്മാനി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.അബ്ദുല്‍അസീസ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ ജി പ്രതാപ് ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് കെ ടി ഇസ്മായില്‍, സിഎംപി നേതാവ് നാസര്‍ കുണ്ടംകേണി, പി പി രഹ്‌ന, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ്‌സേവ്യര്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു.പി ഷാനവാസ് സ്വാഗതവും ടി ഖാലിദ് നന്ദിയും പറഞ്ഞു പരിപാടിക്ക് റഫീഖ് കെ എം, മുരളിധരന്‍ (പീപ്പിള്‍സ്), കെ.കെ സെമീര്‍, ഹക്കീം ചീനംബീടന്‍ ഹുസ്‌ന,ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
