കിസാന്‍ രത്‌ന പദ്ധതി; പ്രാബല്യ പ്രഖ്യാപനവും പ്രഥമ പൊതുയോഗവും നടത്തി
          
            
                പുല്‍പ്പള്ളി: മറുനാടന്‍ കര്‍ഷക സംഘടനയായ നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ നടപ്പാക്കുന്ന കിസാന്‍ രത്‌ന പദ്ധതിയുടെ പ്രാബല്യ പ്രഖ്യാപനവും പ്രഥമ പൊതുയോഗവും നടത്തി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആദ്യ അംഗത്വ റസീപ്റ്റ് കൈമാറ്റം ഗ്രാമപഞ്ചായത്തംഗം സുമ ബിനീഷ് നിര്‍വഹിച്ചു. ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി.എല്‍. അജയകുമാര്‍, എസ്.എം. റസാഖ്, മാത്യു അഗസ്റ്റിന്‍, ബോബി അബ്രഹാം, തോമസ് മിറര്‍, കെ.പി. ജോസ്, ഷിബു കാര്യമ്പാടി, ജോസ് തണ്ണിക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
