വില്ലേജ് ഓഫീസറെ ഫോണില്‍ ഭീഷണിപ്പെടുത്തല്‍; പോലീസ് കേസെടുത്തു

മാനന്തവാടി: അനധികൃതമായി വയല്‍ നികത്തിയതിന് ജെസിബി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് മാനന്തവാടി വില്ലേജ് ഓഫീസറായ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാനന്തവാടി പോലീസ് കേസെടുത്തു. കുഴിനിലം സ്വദേശി ഷമീറിനെതിരെയാണ് കേസെടുത്തത്. വള്ളിയൂര്‍ക്കാവിനടുത്ത് സ്വകാര്യ സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് റവന്യു അധികൃതര്‍ ഷമീറിന്റെ ജെസിബി പിടിച്ചെടുക്കുകയും , 32 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ ഓപ്പണ്‍ ന്യൂസര്‍ വഴിയായിരുന്നു പുറംലോകം അറിഞ്ഞത്. തുടര്‍ന്നാണ് വില്ലേജ് ഓഫീസറെ ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട് വ്യാപമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
മാനന്തവാടി വില്ലേജ് ഓഫീസില്‍ ഓഫീസറായി ചുമതലയേറ്റ് ഒമ്പത് മാസത്തിനുള്ളില്‍ രാജേഷിനെ സ്ഥലംമാറ്റിയതിലായിരുന്നു വിവാദം. പൊതുസ്ഥലത്തു നില്‍ക്കുമ്പോള്‍ അപമാനിക്കുന്ന രീതിയില്‍ അശ്ലീല പദം പ്രയോഗിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മുഖാന്തരമാണ് ഷമീറിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
ഇതിന് പുറമെ ജില്ലയിലെ റവന്യു വകുപ്പിലെ വിവിധ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജേഷിന്റെ സ്ഥലം മാറ്റം റവന്യു ജീവനക്കാരുടെ സംഘടനകള്‍ക്കിടയില്‍ വ്യാപക ചര്‍ച്ചക്കിടയാക്കിയിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍