നീലഗിരി കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
          
            
                താളൂര്‍: കനത്തമഴയിലും രാജ്യസ്‌നേഹാഭിമാനത്തോടെ നീലഗിരി കോളേജ് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോളേജ് സെക്രട്ടറി & മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി ദേശീയ പതാക ഉയര്‍ത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത്ത് കെ.വി. സ്വാഗതം നേര്‍ന്നു. എന്‍.സി.സി.യുടെ ചാലക്‌സ് ഗ്ലാഡിയേറ്റേഴ്‌സ് മാര്‍ച്ച് എല്ലാവരുടെയും ശ്രദ്ധ നേടി. സ്‌കില്‍ ബാങ്ക് അവതരണവും മൈമും പരിപാടിയുടെ മാറ്റുകൂട്ടി. സ്വാതന്ത്ര്യദിനത്തോടാനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് ബഹുമതികളും സമ്മാനങ്ങളും നല്‍കി.നെബര്‍ഹുഡ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ആശംസകള്‍ നേര്‍ന്നു. തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലോഗനാഥന്‍ ആര്‍. നന്ദിപ്രസംഗം നടത്തി. പായസം വിതരണവും നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
wk6oe8
xc6lzg
1g20b4
ycuf59
haf0fi
