കൊളവയല്‍ സെന്റ് ജോര്‍ജ് എഎല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍
          
            
                കൊളവയല്‍: കൊളവയല്‍ സെന്റ് ജോര്‍ജ് എഎല്‍പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണവും, ലോഗോ പ്രകാശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകനായ  ജോസ് വള്ളിപ്പാടം തയ്യാറാക്കിയ ലോഗോ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സുനില്‍ തെക്കേപ്പേര പ്രകാശനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍  കുഞ്ഞമ്മദ് കുട്ടി, ആറാം വാര്‍ഡ് മെമ്പര്‍ ശൈലജ, ഹെഡ്മിസ്ട്രസ് മിന്‍സിമോള്‍ കെ. ജെ, പിടിഎ പ്രസിഡണ്ട് പ്രസിഡണ്ട് പീറ്റര്‍ കെ.ആര്‍, എസ്.എം.സി ചെയര്‍മാന്‍  മനോജ് കൊളവയല്‍, അലൂമിനി പ്രസിഡണ്ട് ബിജു കൂര്‍ക്ക കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
