വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടി ശ്രദ്ധേയമായി
          
            
                കല്‍പ്പറ്റ: സ്വാതന്ത്ര്യദിന പരേഡിന് ശേഷം വയനാട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. ഫാദര്‍ ടെസ്സ സ്‌പെഷ്യല്‍ സ്‌കൂള്‍, കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം, ബാന്‍ഡ്, ഇരുള നൃത്തം, മലപ്പുലയാട്ട നൃത്തം എന്നിവ കാണികള്‍ക്ക് ആവേശമായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
