പരേഡില്‍ അണിനിരന്നത് 29 പ്ലാറ്റൂണുകള്‍

കല്‍പ്പറ്റ:കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെ 29 പ്ലാറ്റൂണുകള്‍ പങ്കെടുത്തു. പനമരം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ രാംജിത്ത് പി. ഗോപി കമാന്ററായ പരേഡില്‍ കേരള പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം, ലോക്കല്‍ പോലീസ്, ലോക്കല്‍ പോലീസ് വനിതാ വിഭാഗം, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജെ.ആര്‍.എസി വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പങ്കെടുത്തത്.
സേനാ വിഭാഗത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനം വകുപ്പ് രണ്ടാം സ്ഥാനം നേടി. എന്‍.എം.എസ്.എം ഗവ കോളേജ് കല്‍പ്പറ്റ, തരിയോട് നിര്‍മല ഹൈസ്‌കൂള്‍ എന്നിവ എന്‍.സി.സി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എസ്.പി.സി വിഭാഗത്തില്‍ കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും തരിയോട് നിര്‍മല ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്. സ്‌കൂള്‍ എന്നിവ സ്‌കൗട്ട് വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഗൈഡ്‌സില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വിജയികളായി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജെ.ആര്‍.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മന്ത്രി ഒ.ആര്‍ കേളു ട്രോഫികള്‍ വിതരണം ചെയ്തു.
കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് കോറിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 9ന് കണ്ണൂരില്‍ നിന്ന് ആരംഭിച്ച് വടകര, കോഴിക്കോട്, മലപ്പുറം, കല്‍പ്പറ്റ, ചൂരല്‍മല വരെ അഞ്ഞൂറ് കിലോമീറ്റര്‍ പിന്നിട്ട സൈക്കിള്‍ റാലി കല്‍പ്പറ്റയിലെ പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. റാലിയില്‍ പങ്കെടുത്ത സൈനികര്‍ക്കുള്ള പ്രശസ്തി പത്രം മന്ത്രി ലഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര സിങിന് കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍