അഖണ്ഡ രാമായണ പാരായണം നടത്തി
          
            
                പുല്‍പ്പള്ളി: രാമായണ മാസാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ മൂലസ്ഥാനമായ താഴെയങ്ങാടിയിലെ ചേടാറ്റിന്‍കാവില്‍ അഖണ്ഡ രാമായണ പാരായണം നടത്തി. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വിജേഷ്, രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് പി.ആര്‍. സുഭാഷ്, സെക്രട്ടറി ഷിബു കെ.അമൃത, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിജയന്‍ കുടിലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിക്രമന്‍ എസ്.നായര്‍, എന്‍. പ്രഭാകരന്‍, അനീഷാ ദേവി എന്നിവര്‍ പാരായണം നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
