വയനാട്ടില്‍ ആറ് പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

കല്‍പ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥര്‍ക്ക് സേവനത്തിന്റെയും, സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ കേരളാ മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നും സന്തോഷ് എം.എ (പോലീസ് ഇന്‍സ്‌പെക്ടര്‍, കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍), ജയപ്രകാശ് എ.യു (പോലീസ് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍), ഹസ്സന്‍ ബാരിക്കല്‍( സീനിയര്‍ സി.പി.ഒ നര്‍ക്കോട്ടിക് സെല്‍ വയനാട്), സുബൈര്‍ എ.കെ (സീനിയര്‍ സി.പി.ഒ,ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, വയനാട്) നൗഫല്‍ സി.ഒ (സിവില്‍ പോലീസ് ഓഫീസര്‍, കല്‍പ്പറ്റ ), അബ്ദു നാസിര്‍ കെ.എം (സിവില്‍ പോലീസ് ഓഫീസര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്) എന്നിവര്‍ പുരസ്‌കാരം കരസ്ഥമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍