പ്രിയങ്ക ഗാന്ധിയുടെ എം.പി. ഇടപെടല്‍ ഫലം കണ്ടു; എറണാകുളം ഷൊര്‍ണൂര്‍ മെമു നിലമ്പൂര്‍ക്ക് നീട്ടും; കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി
          
            
                മുക്കം: എറണാകുളം  ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂര്‍ക്ക് നീട്ടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മെയ് മാസം 5 നു പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വച്ച് വിളിച്ചു ചേര്‍ത്ത പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു ഇത്. ഈ വിഷയം ഉന്നയിച്ച് റെയില്‍വേ ബോര്‍ഡിന്  പ്രിയങ്ക ഗാന്ധി എം.പി. കത്തും അയച്ചിരുന്നു. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസിന് രണ്ടു കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചതായി പ്രിയങ്ക ഗാന്ധി എം.പി. യുടെ ഓഫീസ് അറിയിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് കോച്ചുകള്‍ ഈ ട്രെയിന് അധികമായി അനുവദിച്ചിരുന്നു. അതിന് പുറമെയാണ് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്. 
കോയമ്പത്തൂര്‍  ഷൊര്‍ണൂര്‍ മെമു കൂടി നിലമ്പൂര്‍ക്ക് നീട്ടുക ,നിലമ്പൂര്‍ ഷൊര്‍ണുര്‍ സെക്ഷനില്‍ കൂടുതല്‍  സ്‌റ്റോപ്പുകള്‍ അനുവദിക്കുക , മേലാറ്റൂര്‍ , കുലുക്കലൂര്‍ എന്നിവിടങ്ങളില്‍ ക്രോസ്സിങ് സ്‌റ്റേഷന്‍  അനുവദിക്കുക ,നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ്സ് കൊല്ലത്തേക്ക് നീട്ടുക ,തൊടികപ്പുലത്തും , കാരാടും റെയില്‍വേ ഓവര്‍ ബ്രിഡ്ജ് /അണ്ടര്‍ ബ്രിഡ്ജ് സ്ഥാപിക്കുക , രാജ്യറാണി എക്‌സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് നീട്ടുക  ,തുവ്വൂര്‍  നിലമ്പൂര്‍  വാണിയമ്പലം സ്‌റ്റേഷനുകളുടെ വികസനം തുടങ്ങിയവ മേയ്  5 ന്  വണ്ടൂരില്‍ പ്രിയങ്ക ഗാന്ധി എം പി വിളിച്ച് ചേര്‍ത്ത  റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗില്‍ ഉന്നയിച്ച ആവശ്യങ്ങളായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ujjtm8
