വയനാട്ടില്‍ 52 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസ്, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി ബിജെപി

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 'വോട്ട് മോഷണം' എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും എംപിയുമായ അനുരാഗ് താക്കൂര്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്നും ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ വണ്ടൂര്‍, ഏറനാട്, തിരുവമ്പാടി, കല്‍പറ്റ നിയോജക മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.
രാഹുല്‍ ഗാന്ധി രണ്ട് തവണയും പ്രിയങ്ക ഗാന്ധി ഒരു തവണയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. വയനാട്ടില്‍ എങ്ങനെയാണ് പുതിയ വോട്ടര്‍മാരെ ചേര്‍ത്തതെന്ന് ഞാന്‍ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ മൂന്ന് തവണ അവിടെ നിന്ന് വോട്ട് തേടി. നിങ്ങള്‍ ഇത് ഒരിക്കലും ശ്രദ്ധിച്ചില്ലേ? ഇത് എങ്ങനെ സംഭവിച്ചു?' അനുരാഗ് താക്കൂര്‍ ചോദിച്ചു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ വോട്ടര്‍മാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്? ഇന്ത്യന്‍ വോട്ടര്‍മാര്‍ വീണ്ടും വീണ്ടും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞപ്പോള്‍, ഇപ്പോള്‍ കോണ്‍ഗ്രസ് അവരുടെ നുഴഞ്ഞുകയറ്റക്കാരായ വോട്ട് ബാങ്കില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുകയാണോ?' അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നേരെ രൂക്ഷമായ ഭാഷയിലാണ് അനുരാഗ് താക്കൂര്‍ പ്രതികരിച്ചത്. 'ഇവര്‍ തോല്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെക്കുറിച്ച് ഇവര്‍ തെറ്റിദ്ധാരണകള്‍ പരത്തി, ഇപ്പോഴും കള്ളം പറയുന്നു. ഇവര്‍ക്ക് തിരഞ്ഞെടുപ്പിന് മറ്റ് വിഷയങ്ങളൊന്നും ബാക്കിയില്ല.' അദ്ദേഹം പറഞ്ഞു.
സത്യസന്ധരായ ഇന്ത്യക്കാര്‍ക്കും യഥാര്‍ത്ഥ പൗരന്മാര്‍ക്കും മാത്രമേ വോട്ട് ചെയ്യാന്‍ അവകാശമുള്ളൂ. റായ്ബറേലിയില്‍ പലരും 34 ബൂത്തുകളില്‍ വോട്ട് ചെയ്യുന്നുണ്ട്. ഡയമണ്ട് ഹാര്‍ബറില്‍ (പശ്ചിമ ബംഗാള്‍) ഖുര്‍ഷിദ് ആലമിന്റെ പേര് വീണ്ടും വീണ്ടും ലിസ്റ്റില്‍ വരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഓരോ തവണയും മാറുന്നു. ഒരേ സ്ഥലത്ത് 52 വോട്ടര്‍മാരുണ്ട്. ഇതില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജിവയ്ക്കുമോ?' എന്നും അദ്ദേഹം ചോദിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍