സ്വാതന്ത്ര്യദിനാഘോഷം; വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം

കല്‍പ്പറ്റ: 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് വിവിധ സ്‌റ്റേഷന്‍ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ സജീവമാണ്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി കൂടാതെ ജില്ലയിലെ പ്രധാന ടൗണുകള്‍, ബസ് സ്റ്റാന്റുകള്‍, ലോഡ്ജുകള്‍, ബില്‍ഡിങ്ങുകള്‍, കളക്ട്രേറ്റ്, മെഡിക്കല്‍ കോളേജ്, ജില്ലാ അതിര്‍ത്തികള്‍, മറ്റു സുപ്രധാന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന തുടരും. സംശയാസ്പദമായി കാണുന്നവരക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസില്‍ അറിയിക്കേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍