റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ ബസ് സര്‍വീസുകള്‍ക്കായി 79 അപേക്ഷകള്‍; കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതിയ ബസ് സര്‍വീസുകള്‍ക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകള്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ആര്‍ടിസിയുടെ പുതിയ രണ്ട് പെര്‍മിറ്റ് അപേക്ഷകളും പരിഗണനയ്ക്ക് വന്നു. കല്‍പ്പറ്റ മേപ്പാടി താളൂര്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ സുല്‍ത്താന്‍ ബത്തേരി താളൂര്‍ അമ്പ എന്നീ റൂട്ടുകളിലാണ് കെഎസ്ആര്‍ടിസി പുതിയ സ്‌റ്റേജ് ക്യാരേജ് ഓര്‍ഡിനറി പെര്‍മിറ്റുകള്‍ക്ക് അപേക്ഷ നല്‍കിയത്. നിലവില്‍ ബസ് സര്‍വീസുകളില്ലാത്ത ചില റൂട്ടുകളിലേക്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അപേക്ഷകളും ആര്‍ടിഎ യോഗം പരിഗണിച്ചു.
സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ഏതാനും പരാതികളും കോഴിക്കോട് വയനാട് ഉള്‍പ്പെടെ ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ പരാതിയും റീജ്യനല്‍ ട്രാന്‍സ്!പോര്‍ട്ട് അതോറിറ്റി പരിഗണിച്ചു.
പെര്‍മിറ്റ് അപേക്ഷകളിലും നേരത്തെ അനുവദിച്ച പെര്‍മിറ്റുകളിന്മേലും ഉയര്‍ന്നുവന്ന പരാതികളും യോഗത്തില്‍ പരിഗണിച്ചു. പെര്‍മിറ്റ് വേരിയേഷന്‍, പെര്‍മിറ്റ് പുതുക്കല്‍, കൈമാറ്റം, സറണ്ടര്‍, റദ്ദാക്കല്‍ അപേക്ഷകളും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് ബിഎസ്6 മാനദണ്ഡം പാലിക്കുന്ന ബസുകളെ മാത്രം പരിഗണിക്കണമെന്ന നിര്‍ദേശത്തിലും സ്‌റ്റേജ് കാര്യേജ് ബസുകളുടെ സമയക്രമീകരണം സംബന്ധിച്ച നിര്‍ദേശത്തിലും ബസ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങളും ആക്ഷേപങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
ജില്ലാ കളക്ടര്‍ക്ക് പുറമെ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗങ്ങള്‍ കൂടിയായ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി ട്രാന്‍സ്!പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷരീഫ് എന്നിവരും വയനാട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സുമേഷ് പി ആര്‍, ഡിവൈഎസ്!പി ജോണ്‍സന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍