യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ മംഗളം കുന്നു ഉന്നതിയിലെ ശരത് ഗോപി (25)യാണ് മരിച്ചത്. ബാണാസുര ഡാം റിസോര്‍വോയര്‍ ഏരിയയിലായിരുന്നു അപകടം. കല്‍പ്പറ്റ അഗ്‌നിരക്ഷാ സേനയുടെ സ്‌ക്യൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലില്‍ 45 അടിയോളം താഴ്ചയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലില്‍ ആണ് അഗ്‌നി രക്ഷാ സേന മൃതദേഹം കണ്ടെടുത്തത്. കല്‍പ്പറ്റ സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ചന്ദ്രന്‍ എന്‍ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അഗ്‌നിരക്ഷ സേനയുടെ സ്‌ക്യൂബ ടീം തിരച്ചില്‍ നടത്തിയത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ky3hir