പ്രിയങ്ക ഗാന്ധിയെ കാണാനില്ല: പരാതി നല്‍കി പള്ളിയറ മുകുന്ദന്‍

കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍. വയനാട് എസ്പിക്കാണ് മുകുന്ദന്‍ പരാതി നല്‍കിയത്. കഴിഞ്ഞ മൂന്നുമാസമായി എംപിയെ കാണാനില്ലെന്നും, ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വലിയ അപകടം നടന്നിട്ടുപോലും എംപിയെ കാണാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന മണ്ഡലത്തില്‍ അവര്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ എംപിയുടെ ഇടപെടലും, സാന്നിധ്യവുമില്ലെന്നും പരാതിയില്‍ പറയുന്നു. കേരള പട്ടിക വര്‍ഗ്ഗ മോര്‍ച്ചയുടെ ലെറ്റര്‍ ഹെഡിലാണ് പരാതി നല്‍കിയിട്ടുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍