പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ബുള്ളറ്റില്‍ കറക്കം; വാഹനം പിടികൂടി; ഉടമകള്‍ക്കെതിരെ കേസ്

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ചു വന്ന ബുള്ളറ്റുകള്‍ തടഞ്ഞുവെച്ച് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം തോണിച്ചാലില്‍ വെച്ചാണ് ദ്വാരക, പയ്യമ്പള്ളി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ചു വന്ന ബുള്ളറ്റുകള്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പിന്നീട് മാനന്തവാടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് ബുള്ളറ്റുകള്‍ പിടിച്ചെടുക്കുകയും ,വിദ്യാര്‍ത്ഥികളുടെ ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. മാനന്തവാടി സബ് ഇന്‍സ്‌പെക്ടര്‍ പവനന്‍, എ എസ് ഐ സുനില്‍കുമാര്‍, എസ് സി പി ഒ കെ യു ബിജു ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍