OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാല്‍പ്പതിന്റെ നിറവില്‍ വയനാടിന്റെ സ്വന്തം പ്രിയദര്‍ശിനി ബസ് ;ജില്ലാ പട്ടികജാതിപട്ടികവര്‍ഗ സഹകരണ സംഘം നടത്തുന്ന ബസ് സര്‍വീസ് ഇപ്പോള്‍ തുടരുന്നത് വയനാട്ടില്‍ മാത്രം; പ്രതാപകാലത്ത് ഉണ്ടായിരുന്നത് 8 ബസുക

  • Mananthavadi
08 Aug 2025

മാനന്തവാടി: പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയര്‍ മാറ്റി 40ാം വര്‍ഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതിപട്ടികവര്‍ഗ സഹകരണ സംഘം നടത്തുന്ന പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ്.ഒരു കാലത്ത് വയനാടന്‍ റോഡുകളില്‍ പേരുകേട്ട പ്രിയദര്‍ശിനി ബസുകള്‍ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോള്‍ മറ്റ് 13 ജില്ലകളിലും സര്‍വീസ് അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി.മാനന്തവാടി കോഴിക്കോട്, മാനന്തവാടി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വാളാട് റൂട്ടുകളിലാണ് മൂന്ന് ബസുകള്‍ ഓടുന്നത്.

1985 ല്‍ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികജാതിപട്ടികവര്‍ഗ സഹകരണ ട്രാന്‍സ്‌പോര്‍ട്ട് സംഘം പിറ്റേ വര്‍ഷമാണ് ബസുകള്‍ വാങ്ങി സര്‍വീസ് തുടങ്ങിയത്. വയനാട്ടില്‍ മാനന്തവാടിസുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ തുടക്കംകുറിച്ച പ്രിയദര്‍ശിനി ബസ് പിന്നീട് ഈ റൂട്ട് കുത്തകയാക്കി.

ജനം ബസിനായി കാത്തുനിന്ന അക്കാലത്ത് വളര്‍ച്ചയുടെ ടോപ് ഗിയറില്‍ ഓടിയ സംഘം ബസുകളുടെ എണ്ണം കൂട്ടി, 2016 ല്‍ അത് എട്ട് വരെയായി. പനമരംമാനന്തവാടി, മാനന്തവാടിനിരവില്‍പുഴ റൂട്ടിലൊക്കെ നിറയെ യാത്രക്കാര്‍.

ജില്ലാ കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ എംഡിയുമായുള്ള സംഘത്തിന്റെ ബസുകള്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് പണിമുടക്കുള്ള ദിവസങ്ങളിലും പ്രത്യേക നിര്‍ദേശപ്രകാരം ഓടി.

അന്നത്തെ ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ചു വയനാട്ടിലെ ആദിവാസികളെ ശബരിമലയ്ക്ക് കൊണ്ടുപോയത് സംഘം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ഒ തോമസ് ഓര്‍ത്തെടുക്കുന്നു. 'അതിന് പുറമെ, കൊട്ടിയൂരിലേക്കും വള്ളിയൂര്‍കാവിലേക്കും മാഹി പള്ളി പെരുന്നാളിനുമെല്ലാം പ്രത്യേക സര്‍വീസ് നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു.

2012 ല്‍ സംഘം ടൂറിസ്റ്റ് ബസുകളും ഇറക്കി. എന്നാല്‍ നിരത്തുകളില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ വന്നതോടെ മത്സരം കടുത്തതും ഡീസല്‍ വില വര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയിലെ ഗണ്യമായ വര്‍ധനയും തിരിച്ചടിയായി.

എന്നിട്ടും മറ്റ് ജില്ലകളിലേത് പോലെ അടച്ചുപൂട്ടാന്‍ സംഘം തയാറായില്ല. ഒരു വര്‍ഷമായി തൊഴിലാളികള്‍ക്ക് തന്നെ ലീസിന് നല്‍കിയാണ് പ്രിയദര്‍ശിനി ബസുകള്‍ ഓടുന്നത്. നിലവില്‍ മൂന്ന് ബസുകളിലായി 18 തൊഴിലാളികളുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show