OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെനു ചേഞ്ചില്‍ കുട്ടികള്‍ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവങ്ങള്‍;വയനാട് ജില്ലയില്‍ 79,158 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിഷ്‌കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത്

  • Kalpetta
09 Aug 2025

കല്‍പ്പറ്റ: പരിഷ്‌ക്കരിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ ഹാപ്പിയാണ് കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ വിഭവ സമൃദ്ധവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കുന്നതിന്റെ ഭാഗമായി
കല്‍പ്പറ്റ സ്‌കൂളില്‍ മൂന്ന് തരം കറികളും ഉപ്പേരിയുമാണ് നല്‍കുന്നത്. ഇതിന് പുറമെ, ആഴ്ചയില്‍ ഒരു ദിവസം തേങ്ങാ ചോറും െ്രെഫഡ് റൈസും തക്കാളി ചോറും.തിങ്കളാഴ്ച്ച രാവിലെ ക്ലാസ്സ് തുടങ്ങുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് തിളപ്പിച്ച പാല്‍ നല്‍കും. ഉച്ചയ്ക്ക് ചോറിന് സാമ്പാര്‍, ബീറ്റ്‌റൂട്ട് ഉപ്പേരി, എരിശ്ശേരി എന്നിവ.ചൊവ്വാഴ്ച്ച തേങ്ങാ ചോറും പൊതിന ചമ്മന്തിയും പച്ചടിയും. ബുധനാഴ്ച രാവിലെ തിളപ്പിച്ച പാലും ഉച്ചയ്ക്ക് ചോറും വന്‍പയര്‍ ചേനകറിയും കാബേജ് തോരനും അവിയലും. വ്യാഴാഴ്ച്ച കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ള മുട്ട െ്രെഫഡ് റൈസും ചമ്മന്തിയും കിച്ചടിയും ഉള്ളി കിഴങ്ങ് മസാല വരട്ടിയതും. വെള്ളിയാഴ്ച്ച തക്കാളി ചോറും കൂട്ടുകറിയും മുട്ടറോസ്റ്റ് അല്ലെങ്കില്‍ അവിയലും വന്‍പയറും മത്തന്‍ കറിയും.

പുതുക്കിയ മെനു കാരണം വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 'എഗ്ഗ് െ്രെഫഡ് റൈസും തേങ്ങാ ചോറുമാണ് കുട്ടികള്‍ക്കിടയില്‍ ഹിറ്റ്,' സ്‌കൂളിലെ ഒരു അധ്യാപിക പറഞ്ഞു.

വാട്ടര്‍ പ്യൂരിഫയറിലെ വെള്ളമോ കഞ്ഞിവെള്ളമോ ചൂടുവെള്ളമോ ആണ് കുട്ടികള്‍ക്കു കുടിക്കാന്‍ നല്‍കുന്നത്.

ജില്ലയില്‍ പ്രീെ്രെപമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 289 സ്‌കൂളുകളിലായി 79,158 കുട്ടികള്‍ക്കാണ് പരിഷ്‌കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത്.

പ്രീെ്രെപമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയില്‍ 2 പ്രാവശ്യം 150 മില്ലി ലിറ്റര്‍ തിളപ്പിച്ച പാലും നല്‍കുന്നു. മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് നേന്ത്രപ്പഴം നല്‍കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show