OPEN NEWSER

Tuesday 16. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഹാബലിക്ക് ഹരിതസ്വാഗതം; ഓണാഘോഷം ഹരിതചട്ടം പാലിച്ച്; പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കും; 16ന് പൊതുഇടങ്ങള്‍ ശുചിയാക്കാന്‍ ജനകീയ യജ്ഞം

  • Kalpetta
08 Aug 2025

കല്‍പ്പറ്റ: 'മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി' എന്ന ആശയത്തിലൂന്നി ഇക്കുറി ഓണാഘോഷം പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നടത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനം.പൂക്കളങ്ങള്‍ക്കും കൊടിതോരണങ്ങള്‍ക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷത്തിന് പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകള്‍ എന്നിവ ഒഴിവാക്കണം. വഴിയോര കച്ചവടക്കാരുള്‍പ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. തദ്ദേശസ്ഥാപനങ്ങള്‍ ഇത് ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.

ആഘോഷങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ശുചിത്വമിഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ് ആവശ്യപ്പെട്ടു. 'മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി' എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സര്‍ക്കാര്‍ ഓണാഘോഷത്തിനൊരുങ്ങുന്നത്.

ഈ മാസം മൂന്നാം ശനിയാഴ്ച (ഓഗസ്റ്റ് 16) എല്ലാ പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ ജനകീയയജ്ഞം സംഘടിപ്പിക്കും. ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കും.

ഹരിതചട്ടങ്ങള്‍ പാലിച്ച് ഓണാഘോഷം നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫ്‌ലാറ്റ് സമുച്ചയങ്ങള്‍, കലാ കായിക ക്ലബ്ബുകള്‍ എന്നിവയ്ക്ക് തദ്ദേശാടിസ്ഥാനത്തില്‍ സമ്മാനം നല്‍കും. മികച്ച ക്ലബ്ബുകള്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സമിതിയുടെ ശുപാര്‍ശപ്രകാരം ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും സമ്മാനം നല്‍കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്
  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍
  • ബൈരക്കൂപ്പ പാലം യഥാര്‍ഥ്യത്തിലേക്ക്: മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി
  • സംസ്ഥാനത്ത് മഴ തുടരും, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  • വയനാട് ജില്ലയില്‍ പുതുതായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show