ഊരുകളില്‍ ആശ്വാസ വാക്കുകളുമായി വയനാട് സബ് കളക്ടര്‍

തിരുനെല്ലി: തദ്ദേശിയ ജനതയുടെ അന്തര്‍ദേശിയ ദിനത്തില്‍ ഊരുകള്‍ക്ക് ഉണര്‍വ്വായി സബ്ബ് കലക്ടര്‍ അതുല്‍ സാഗറിന്റെ സന്ദര്‍ശനം. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഉന്നതികളിലാണ് അദ്ദേഹം അപ്രതിക്ഷിത സന്ദര്‍ശനം നടത്തിയത്. ഉന്നതി നിവാസികളുടെ അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴിലടക്കമുള്ള മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം. അപ്രതിക്ഷിത സന്ദര്‍ശനത്തില്‍ ആദ്യം അമ്പരന്നു നിന്ന ഉന്നതി നിവാസികള്‍ പതുക്കെ പരിഭവങ്ങളുടെ കെട്ടഴിച്ചു. എല്ലാം അനുഭാവ പൂര്‍വ്വം കേട്ടു നിന്ന സബ്ബ് കലക്ടര്‍ ഉന്നതി നിവാസികളുടെ ഹൃദയം കവര്‍ന്നു. ഒരോ വ്യക്തികളോടും അവരുടെ പ്രയാസങ്ങള്‍
അന്വേഷിച്ച് മനസ്സിലാക്കിയ കലക്ടര്‍ കൂടുതല്‍ ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണവും ആവശ്യപ്പെട്ടു.
വനം, റവന്യൂ, പട്ടികജാതി പട്ടിക വര്‍ഗ്ഗവകുപ്പ്എന്നിവകുപ്പുകളുമായി ബന്ധപ്പെട്ടവര്‍ സബ്ബ്കലക്ടറുടെ സംഘത്തിലുണ്ടായിരുന്നു. എന്തായാലും ഉന്നതിനിവാസികള്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രതിക്ഷയും, ആശ്വാസവും നല്‍കുന്നതായി മാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍