കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്

പുളിഞ്ഞാല്‍: വെള്ളമുണ്ട പുളിഞ്ഞാലില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പുളിഞ്ഞാല്‍ സ്വദേശി ഇറുമ്പന്‍ നിയാസിന്റെ വീട്ടിലാണ് കാട്ടുപൂച്ചയെ കണ്ടത്. തുടര്‍ന്ന് പൂച്ചയെ അകത്തിട്ട് പൂട്ടിയെങ്കിലും ജനല്‍ വഴി പുറത്ത് ചാടിയ പൂച്ച നിയാസിനെ മാന്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. തുടര്‍ന്ന് കോട്ടമുക്കത്തു കോളനിയിലെ രാജുവിനെയും ആക്രമിച്ചു. രാജു പൂച്ചയെ കണ്ട് തുരത്താന്‍ നോക്കവെ പാഞ്ഞു വന്ന് മാന്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് ഓടിയ പൂച്ച സമീപത്തെ ക്വാര്‍ട്ടേഴ്‌സി ടുത്തു വെച്ച് മേപ്പാടി വള്ളുവശ്ശേരി നസീമയെ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്വാര്‍ട്ടേഴ്‌സിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ വാര്‍ഡ് മെമ്പര്‍
ഷൈജിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.കെ.ഷാജിയും സംഘവും മുറി പൂട്ടിയിട്ടു. തുടര്‍ന്ന് വനം വകുപ്പ് ആര്‍.ആര്‍.ടി.യെ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി കാട്ടുപൂച്ച വലയിലാക്കി കൊണ്ട് പോയി. പിടികൂടുന്നതിനിടയില്‍ ആര്‍.ആര്‍.ടി യിലെ പ്രശാന്ത് എന്ന ജീവനക്കാരനെയും പൂച്ച ആക്രമിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍