പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി: ഉടമക്കെതിരെ കേസെടുത്തു

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയതില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചുണ്ടേല്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ മാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. നാലാം മൈല്‍ മാനന്തവാടി റോഡില്‍ മാനന്തവാടി ട്രാഫിക് പോലീസിന്റെ വാഹന പരിശോധനക്കിടെ സൈഡ് മിറര്‍ ഇല്ലാത്ത ബൈക്കില്‍ സഞ്ചരിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടി പൊലീസിന് മുന്നില്‍ എത്തിപ്പെടുന്നത്. മാനന്തവാടി ട്രാഫിക് എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ഐഡി പരിശോധിച്ചപ്പോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ബോധ്യപ്പെടുകയും , വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാല്‍ വാഹനത്തിന്റെ ഉടമയായ മാനു ഈ ബൈക്ക് കുറച്ചു നാള്‍ മുമ്പ് മാനന്തവാടി സ്വദേശിക്ക് വില്‍പ്പന നടത്തിയിരുന്നു. ആ വ്യക്തിയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയത്.നിലവിലെ ഉടമ ആര്‍ സി മാറ്റാത്തതിനാലാണ് മാനു കേസില്‍ പ്രതിയായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ykuy8b