ഗാര്‍ഹിക പാചക വാതക ദുരുപയോഗം: കര്‍ശന നടപടി സ്വീകരിക്കും

കല്‍പ്പറ്റ: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ നിയമപരമായി വാണിജ്യ സിലിണ്ടറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളു. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ നിയമവിരുദ്ധമായ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സിലിണ്ടര്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍