പുള്ളിമാന്‍ ഇടിച്ചു തെറിപ്പിച്ചു; വയോധികയ്ക്ക് ഗുരുതര പരിക്ക്

അരണപ്പാറ: വീട്ടുമുറ്റത്ത് തുണി വിരിച്ചിടുകയായിരുന്ന വയോധികയെ പുള്ളിമാന്‍ ഇടിച്ചു തെറിപ്പിച്ചു. അരണപ്പാറ പള്ളിമുക്ക് ചോലയങ്ങാടി കുനിയില്‍ ലക്ഷ്മി (80)യെയാണ് മാന്‍ ഇടിച്ചത്. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ഓടിവന്ന മാന്‍ കൂട്ടത്തിലെ മാനാണ് ലക്ഷ്മിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലക്ഷ്മിയുടെ തുടയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു. ലക്ഷ്മി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ തിരുനെല്ലി വനം വകുപ്പധികൃതരാണ് ലക്ഷ്മിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍